കാഫിര്‍ സ്ക്രീന്‍ഷോട്ട്;  ഫോണുകളുടെ ഫോറന്‍സിക് പരിശോധനാവിവരങ്ങൾ ഹാജരാക്കണമെന്ന് കോടതി

NOVEMBER 8, 2024, 6:03 PM

കോഴിക്കോട്: കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതിയും പിടിച്ചെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധനാവിവരങ്ങളും ഹാജരാക്കാന്‍ പൊലീസിന് വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശം. ഹര്‍ജിയില്‍ തുടര്‍വാദം ഈ മാസം 22 ന് നടക്കും.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ വിവാദമായ കാഫിര്‍ സ്ക്രീന്‍ഷോട്ട് സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എട്ടു മാസമായിട്ടും അന്വേഷണത്തിന് പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് എംഎസ്എഫ് നേതാവായ പികെ മുഹമ്മദ് കാസിം വീണ്ടും കോടതിയെ സമീപിച്ചത്. 

അന്വേഷണം വഴിമുട്ടിയെന്ന് ചൂണ്ടിക്കാട്ടിയും കോടതി മേല്‍നോട്ടം ആവശ്യപ്പെട്ടും പരാതിക്കാരനായ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം. 

vachakam
vachakam
vachakam

ഈ ആവശ്യം ഉന്നയിച്ച് നേരത്തെ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അപാകതയുണെങ്കില്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദേശം.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam