പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ കേസ്; ക്ഷേത്രം ജീവനക്കാരുടെ നുണപരിശോധനയ്ക്ക് കോടതി അനുമതി

NOVEMBER 8, 2025, 3:48 AM

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ കേസില്‍ നുണപരിശോധനയ്ക്ക് കോടതി അനുമതി.

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് അനുമതി. ആറ് ക്ഷേത്രം ജീവനക്കാരുടെ നുണപരിശോധന നടത്താനാണ് അനുമതി.

ഫോര്‍ട്ട് പൊലീസ് നല്‍കിയ അപേക്ഷയിലാണ് കോടതി അനുമതി നല്‍കിയത്. ജീവനക്കാരുടെ അനുമതിപത്രം വാങ്ങണമെന്നും നിര്‍ദേശമുണ്ട്. ശ്രീകോവിലിന്റെ വാതിലില്‍ പൂശാനെടുത്ത സ്വര്‍ണമായിരുന്നു കാണാതായത്.

vachakam
vachakam
vachakam

കാണാതായ 13 പവനും പിന്നീട് കണ്ടെത്തിയിരുന്നു. മെയ് മാസത്തിലാണ് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം കാണാതായത്.

ക്ഷേത്രത്തിന്റെ വാതിലില്‍ സ്വര്‍ണം പൂശുന്ന പ്രവര്‍ത്തി നടന്ന് വരുമ്പോഴാണ് സ്വര്‍ണം കാണാതായത് മനസിലായത്. എന്നാല്‍ പിറ്റേന്ന് തന്നെ സ്വര്‍ണം പൊലീസ് കണ്ടെത്തിയിരുന്നു. ക്ഷേത്ര കോമ്പൗണ്ടിനുള്ളിലെ മണ്ണിനടിയില്‍ നിന്നായിരുന്നു അന്ന് സ്വര്‍ണം കണ്ടെത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam