മയ്യഴി: വീട്ടില്‍ അതിക്രമിച്ചു കടന്ന് വയോധികയുടെ എട്ട് പവനോളം വരുന്ന താലിമാല തട്ടിപ്പറിച്ച കേസില്‍ തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാര്‍ അറസ്റ്റിൽ.
ദമ്പതിമാരായ മുരളി (27), സെല്‍വി (28) എന്നിവരെ വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് പിടിച്ചു. ഇവരില്‍നിന്ന് കളവു മുതലായ മാലയും കണ്ടെടുത്തു.
മാഹി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ആനവാതുക്കല്‍ ക്ഷേത്രത്തിനടുത്ത് ചൈതന്യ ഹൗസില്‍ ഹീരയുടെ (68) കഴുത്തില്‍നിന്നാണ് വീട്ടില്‍ അതിക്രമിച്ച് കടന്ന് മാല തട്ടിപ്പറിച്ചത്. തെങ്ങില്‍ കയറി തേങ്ങായിടാനായി ഇടയ്ക്കിടെ മാഹിയിലെ വീടുകളില്‍ ഇവർ എത്താറുണ്ട്.
മുരളി നാഗര്‍കോവില്‍ സ്വദേശിയും സെല്‍വി വേളാങ്കണ്ണി സ്വദേശിയുമാണ്. ഇപ്പോള്‍ കോഴിക്കോട് ഭാഗത്താണ് താമസിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്