ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി ഒട്ടേറെപ്പേരിൽനിന്നുള്ള കോടിക്കണക്കിനു രൂപയുമായി മലയാളി ദമ്പതിമാർ മുങ്ങിയ കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
ഇതിനിടെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണ്ണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ‘എ ആൻഡ് എ’ ചിറ്റ് ഫണ്ട് ഉടമ ടോമി എ.വർഗീസും ഭാര്യ ഷൈനി ടോമിയും.
സ്വദേശമായ കുട്ടനാട് രാമങ്കരിയിൽ ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്ന ടോമി വർഷങ്ങൾക്കു മുൻപാണു ബെംഗളൂരുവിൽ എത്തിയത്. തട്ടിപ്പ് നടത്തി ഇവർ കെനിയയിലേക്ക് മുങ്ങിയിരുന്നു. ദമ്പതികൾ ബെംഗളൂരുവിൽ തിരിച്ചെത്തിയതായാണ് സൂചനയുണ്ട്. ഇവർക്കായി പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
പണം നഷ്ടപ്പെട്ട 410 പേർ ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 100 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നതായാണ് പൊലീസ് നിഗമനം.
ഇതിൽ ഒന്നര കോടി രൂപ വരെ സ്ഥിര നിക്ഷേപമുള്ളവരും പെൻഷൻ തുകയായി ലഭിച്ച 60 ലക്ഷം രൂപ നിക്ഷേപിച്ചവരുമുണ്ട്. ദമ്പതികൾ രണ്ടു പതിറ്റാണ്ടിലേറെയായി ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി വരികയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്