തിരുവനന്തപുരം: സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഒഴിവാക്കി.
സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയപക്ഷപാതിത്വം കൂടുതലാണെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ മാറ്റമെന്നാണ് സൂചന.
140 മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാരുടെ പട്ടിക കമ്മീഷൻ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരെ ഒഴിവാക്കിയത്.
നേരത്തെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ചുമതല വഹിച്ചിരുന്ന മണ്ഡലങ്ങളിൽ ഇത്തവണ മറ്റ് വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു വകുപ്പിലെ ജീവനക്കാരെ തിരഞ്ഞെടുപ്പ് ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തുന്നത് ആദ്യമായാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്