കൊച്ചി: സംഘപരിവാർ സംഘടന കൊച്ചിയിൽ സംഘടിപ്പിച്ച ജ്ഞാനസഭയിൽ സംസ്ഥാനത്തെ നാല് വൈസ് ചാൻസിലർമാർ പങ്കെടുത്തു. ആർഎസ്എസ് സർ സംഘ് ചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിലാണ് വി സിമാരും പങ്കെടുത്തത്.
ദേശീയ വിദ്യാഭ്യാസ സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള വി സിമാർ പങ്കെടുത്തത് വിവാദമാകുകയാണ്. വിദ്യാഭ്യാസ നയം കാവിവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സമ്മേളനം എന്ന വിമർശനം നേരത്തെ സിപിഎം ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ചിരുന്നു.
ആരോഗ്യ സർവകലാശാല വി സി ഡോ. മോഹനൻ കുന്നുമ്മൽ, കണ്ണൂർ സർവകലാശാലാ വി സി ഡോ. കെ കെ സാജു, കാലിക്കറ്റ് സർവകലാശാലാ വി സി ഡോ. പി പി രവീന്ദ്രൻ, കുഫോസ് വി സി ഡോ. എ ബിജുകുമാർ എന്നിവരാണ് എറണാകുളം ഇടപ്പള്ളി അമൃത വിദ്യാ പീഠത്തിൽ നടന്ന വിദ്യാഭ്യാസ സമ്മേളനത്തിൽ പങ്കെടുത്തത്.
ആർഎസ്എസ് സംഘപരിവാർ സംഘടനയായ ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് ആണ് ജ്ഞാനസഭ എന്ന പേരിൽ കൊച്ചിയിൽ ദേശീയ വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിക്കുന്നത്.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവിലെ പ്രമുഖൻ ആര്‍എസ്എസ് സർസംഘ ചാലക് മോഹൻ ഭാഗവത് തന്നെയാണ്. സംഭവം വിവാദമായതോടെ മോഹൻ ഭാഗവതിൻ്റെ പരിപാടിയിയിൽ താൻ പങ്കെടുത്തിരുന്നില്ല എന്ന വിശദീകരണ കുറിപ്പുമായി കുഫോസ് വി സിഎ.ബിജുകുമാർ രംഗത്തെത്തെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
