തിരുവനന്തപുരം: എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്ക് മുഖ്യമന്ത്രിയുടെ പേരിട്ടതില്‍ വിവാദം. മുഖ്യമന്ത്രിയുടെ പേരില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ക്വിസും വിവാദത്തിലാണ്. എട്ട് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെയും കോളേജ് വിദ്യാര്‍ഥികള്‍ക്കുമായുള്ള ക്വിസ് തിങ്കളാഴ്ച തുടങ്ങും.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കേരളത്തിന്റെ പുരോഗതി പ്രമേയമാക്കിയുള്ള ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസിന് പത്ത് വര്‍ഷത്തെ ഭരണ നേട്ടങ്ങളാണ് പഠിക്കാന്‍ നല്‍കിയത്. 'എന്റെ കേരളം: ചരിത്രപാതകള്‍, പുതുവഴികള്‍' എന്ന പേരില്‍ വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് പ്രത്യേക കൈപ്പുസ്തകവും തയ്യാറാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിയ 'നവകേരള സൃഷ്ടിയും ഭാവിപൗരരും' എന്ന ലേഖനം മുതല്‍ മന്ത്രിമാര്‍ സ്വന്തം വകുപ്പുകളില്‍ നടത്തിയ വികസന പ്രവര്‍ത്തനം വരെയാണ് ഉള്ളടക്കം.
മത്സരത്തിനെതിരെ കെപിസിടിഎ, കെപിഎസ്ടിഎ ഭാരവാഹികള്‍ വിമര്‍ശനവുമായി രംഗത്തെത്തി. മോദി സര്‍ക്കാരിന്റെ മാതൃകയില്‍ പിണറായി സര്‍ക്കാരും ബ്രാന്‍ഡിങ് നടത്തുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
