കൊല്ലം: കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ അമ്മയുമായി നടത്തിയ ചർച്ചയ്ക്കിടെ ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്നുണ്ടായ ഡിമാൻഡ് പരാമർശം വിവാദമായതിന് പിന്നാലെ നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി. കൊല്ലത്തെ മറ്റൊരു ഓഫീസിലേക്കാണ് ഉദ്യോഗസ്ഥയെ മാറ്റിയതെന്നാണ് വിവരം.
ഗൗതം കൃഷ്ണനെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലുമായി ബന്ധപ്പെട്ട് കുടുംബവുമായി നടത്തിയ ചർച്ചയ്ക്കിടെയാണ് ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്ന് ഡിമാൻഡ് പരാമർശം ഉണ്ടായത്. ഇതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് സ്ഥലംമാറ്റ ഉത്തരവ് ഉണ്ടായത്.
അതേസമയം, ഗൗതം കൃഷ്ണന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഗൗതത്തെ കാണാതായിട്ട് ഇന്ന് ഒൻപതാം ദിവസമാണ്. ഇന്നും തെരച്ചിൽ തുടരുകയാണ്.
ഇന്നലെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇടവിട്ടുള്ള മഴയെ തുടർന്ന് കടൽ പ്രക്ഷുബ്ധമാകുന്നതും ശക്തമായ അടിയൊഴുക്കും തെരച്ചിൽ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ്.
ഗൗതം കൃഷ്ണനെ കണ്ടെത്തുന്നതിനായി മത്സ്യത്തൊഴിലാളികളും വിവിധ രക്ഷാപ്രവർത്തക സംഘങ്ങളും ഉൾപ്പെടെ തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയിലും തെരച്ചിൽ തുടരാനാണ് അധികൃതരുടെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
