തൃശൂര്‍: ബലാത്സംഗ കേസിലെ പ്രതിയായ രാഹുല്‍ മാങ്കൂത്തില്‍ എംഎല്‍എയെ മനുഷ്യമാംസം കൊത്തിവലിക്കുന്ന കഴുകനുമായി താരതമ്യം ചെയ്ത് ഏകാഭിനയ മത്സരാർത്ഥി. ശ്രീവിന്യയുടെ എകാഭിനയമാണ് ശ്രദ്ധേയമായത്.
തെറ്റ് ചെയ്തവര്‍ ആരായാലും അതിനെ തെറ്റായി കാണണമെന്ന് പറഞ്ഞ് തുടങ്ങിയ ഏകാഭിനയം പുരോഗമിക്കുമ്പോള്‍ രാഹുലിനെതിരെ രൂക്ഷ വിമര്‍ശനത്തിന്റെ ഭാഷ തന്നെയായിരുന്നു ശ്രീവിന്യ ഉപയോഗിച്ചത്.
കഴുകന് അമ്മ നല്ല ഉപദേശങ്ങള്‍ നല്‍കിയിട്ടും കഴുകന്‍ അതിന്റെ തനി സ്വഭാവം കാണിക്കുകയാണ്. ഉയരത്തില്‍ പറക്കുന്ന കഴുകന്റെ പതനത്തിന്റെ ആഴത്തിന് വലിയ തൊഴ്ച്ചയുണ്ടാകും. സമൂഹം കൂട്ടിലടച്ചാലും കഴുകന്‍ എന്നും കഴുകന്‍ തന്നെയാണെന്നും ശ്രീവിന്യ ഓര്‍മ്മിപ്പിച്ചു.
കണ്ണൂര്‍ ചേലോറ എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ഏകാഭിനയത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ ശ്രീവിന്യ.
സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥിക്ക് ഹിജാബ് നിഷേധിച്ച് വിഷയം അവതരിപ്പിച്ചായിരുന്നു ശ്രീവിന്യ ജില്ലാ കലോത്സവത്തില്‍ തിളങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
