തിരുവനന്തപുരം: മുങ്ങിയ കപ്പലിന്റെ കണ്ടെയ്‌നറിന്റെ ഭാഗം കോവളത്ത് കടലിനടിയില്‍ കണ്ടെത്തി. ഇത് മെയ് 25 ന് കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ3 കപ്പലിന്റേതെന്നാണ് കരുതപ്പെടുന്നത്. കപ്പല്‍ മുങ്ങിയ ശേഷം ഇതാദ്യമായാണ് കണ്ടെയ്‌നറിന്റെ സാന്നിധ്യം കടലിനടിയില്‍ കണ്ടെത്തുന്നത്.
കോവളം അശോക ബീച്ചിന് സമീപം കടലില്‍ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികള്‍ നല്‍കിയ സൂചനയെ തുടര്‍ന്ന് 2 ദിവസമായി നടത്തിയ തിരച്ചിലിലാണ് കണ്ടെയ്‌നര്‍ ഭാഗം കണ്ടെത്തിയത്. കോവളത്തെ മുക്കംമലയുടെ തുടര്‍ച്ചയായി കടലിന് അടിയിലുള്ള പാറപ്പാരുകള്‍ക്ക് ഇടയിലായി മണ്ണില്‍ പുതഞ്ഞ നിലയിലാണിത്.
തിരുവനന്തപുരത്തെ ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ്, കൊച്ചിയിലെ സ്‌കൂബ ഡൈവേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
