‘പിണറായി വിജയനെ ലക്ഷ്യമിട്ട ഗൂഢാലോചന’; ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്ന് എം.വി. ഗോവിന്ദൻ

MAY 27, 2026, 1:56 AM

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയുൾപ്പെടെ വിവിധ ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പിണറായി വിജയനെ പ്രതിയാക്കാൻ ലക്ഷ്യമിട്ട് കെട്ടിച്ചമച്ച കേസാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ. 

സിപിഐഎം ഈ നീക്കത്തെ ശക്തമായി ചെറുക്കുമെന്നും ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് റെയ്ഡ് നടക്കുന്നതെന്നും, ഭരണഘടനാ വിരുദ്ധമായ രീതിയിൽ പിണറായി വിജയനെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇഡി അന്വേഷണങ്ങൾ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ വേട്ടയാടലായി മാറിയിരിക്കുകയാണെന്നും, ഇത്തരം നടപടികളിലൂടെ സിപിഐഎമ്മിനെയോ പിണറായി വിജയനെയോ ദുർബലപ്പെടുത്താനാകില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

vachakam
vachakam
vachakam

“പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല” എന്ന് നേരത്തെ ചോദിച്ചിരുന്നത് ഇന്നത്തെ പ്രതിപക്ഷ നേതാവാണെന്നും, ബിജെപിക്കും കോൺഗ്രസിനും പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന രാഷ്ട്രീയ ആഗ്രഹമുണ്ടായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ കേസും കോൺഗ്രസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടിയ എം.വി. ഗോവിന്ദൻ, പിന്നീട് ആ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നുവെന്നും പറഞ്ഞു. “ഭാവന ചമച്ച് കേസുകൾ സൃഷ്ടിക്കുന്ന രീതിയാണ് ഇഡി പിന്തുടരുന്നത്” എന്നാരോപിക്കുകയും ചെയ്തു.

വീണാ വിജയൻ സ്വീകരിച്ച 1.72 കോടി രൂപ നിയമാനുസൃത ഇടപാടിലൂടെയാണെന്നും, അതിന്റെ നികുതികൾ ഉൾപ്പെടെ അടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ അന്വേഷണങ്ങളോടും വീണാ വിജയൻ സഹകരിച്ചിട്ടുണ്ടെന്നും, പിണറായി വിജയൻ മകൾക്ക് അനുകൂലമായി യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ഹൈക്കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

“മകളായതുകൊണ്ട് മാത്രം അച്ഛനെ കേസിൽ കുടുക്കാനാകില്ല. വീണയ്ക്ക് വേണ്ടി സിപിഐഎം ആശങ്കപ്പെടുന്നില്ല. പക്ഷേ പിണറായി വിജയനെ ലക്ഷ്യമിട്ട് നടക്കുന്ന രാഷ്ട്രീയ നീക്കത്തിനെതിരെയാണ് പാർട്ടി പ്രതികരിക്കുന്നത്,” എന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ മർദനങ്ങൾ സഹിച്ചും രാഷ്ട്രീയമായി ഉയർന്നുവന്ന നേതാവാണ് പിണറായി വിജയനെന്നും, അദ്ദേഹത്തിനെതിരായ നടപടികളെ സിപിഐഎം രാഷ്ട്രീയമായും ജനകീയമായും പ്രതിരോധിക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam