ചെന്നിത്തലയുടെ മുന്നിൽവച്ച് മാദ്ധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്‌ത് കോൺഗ്രസ് പ്രവർത്തകർ

DECEMBER 3, 2025, 12:35 AM

പാലക്കാട്: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സംഘർഷം. രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചെന്നിത്തല വളരെ ശാന്തമായി മറുപടി പറയുന്നതിനിടെയാണ് കോൺഗ്രസ് പ്രവർത്തകർ ബഹളമുണ്ടാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം എന്തുകൊണ്ട് ശബരിമല വിഷയത്തെക്കുറിച്ച് ചോദിക്കുന്നില്ല എന്നുപറഞ്ഞ് ആണ് കോൺഗ്രസ്  പ്രവർത്തകർ മാദ്ധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്‌തത്. ഉന്തുകയും തള്ളുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്‌തു എന്നാണ് ലഭിക്കുന്ന വിവരം.

രമേശ് ചെന്നിത്തലയെ സംസാരിക്കാൻ പോലും സമ്മതിക്കാതെയാണ് പ്രവർത്തകർ ഇടപെട്ടത്. ഇനി ചോദിക്കേണ്ട എന്ന് പറഞ്ഞാണ് പ്രവർത്തകർ കയ്യേറ്റം ചെയ്‌തത്. പിന്നീട് മറ്റ് നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam