പത്തനംതിട്ട: പത്തനംതിട്ട ചെറുകോൽപുഴയിൽ കോൺഗ്രസ് പ്രവർത്തകനെ ആൾകൂട്ട വിചാരണ നടത്തി അതിക്രൂരമായി മർദിച്ചു എന്ന് പരാതി.
പരിക്കേറ്റ കോൺഗ്രസ് വാർഡ് പ്രസിഡൻറ് എം എം വർഗീസ് ചികിത്സയിലാണ്. കയർ കെട്ടി വലിച്ചുകൊണ്ട് പോയി രണ്ട് മണിക്കൂറിൽ അധികം മർദ്ദിച്ചുവെന്നാണ് വർഗീസ് പറയുന്നത്. തൊടുപുഴ സ്വദേശികളും പ്രാദേശിക സിപിഎം പ്രവർത്തകരുമായി ചേർന്ന് മർദിച്ചു എന്നാണ് പരാതി.
ആൾക്കൂട്ട വിചാരണയ്ക്ക് കോയിപ്രം പൊലീസ് ഒത്താശ ചെയ്തെന്നും ആരോപണമുണ്ട്. എന്നാൽ ഈ ആരോപണങ്ങളെല്ലാം സിപിഎം തള്ളി.
വിദേശ ജോലിയുമായി ബന്ധപ്പെട്ട് തൊടുപുഴ സ്വദേശിയിൽ നിന്ന് വർഗീസ് പണം വാങ്ങിയിരുന്നു. പൊലീസ് സ്റ്റേഷനിൽ തീർക്കേണ്ട വിഷയം രാഷ്ട്രീയമായി പ്രാദേശിക സിപിഎം നേതൃത്വം ഏറ്റെടുത്ത് പകപോക്കുകയായിരുന്നു എന്ന് വർഗീസ് ആരോപിക്കുന്നു.
എന്നാൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരുപാട് പേരിൽ നിന്ന് വർഗീസ് പണം വാങ്ങിയിട്ടുണ്ടെന്നും അവരാണ് ഇവിടെയെത്തി മർദ്ദിച്ചത്. വർഗീസിനെ തങ്ങൾ രക്ഷിക്കുകയായിരുന്നുവെന്നും സിപിഎം വാർഡ് മെമ്പർ കെ ടി സുബിൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
