കൊല്ലം കടയ്ക്കലിൽ സിപിഐ എം പ്രവർത്തകർക്ക് നേരെ ഉണ്ടായ കോൺഗ്രസ് ആക്രമണത്തിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു.കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുനാണ് കുത്തേറ്റത്. ഡിവൈഎഫ്‌ഐ കടയ്‌ക്കൽ നോർത്ത് മേഖലാ സെക്രട്ടറി അരുൺ, ശ്രീകുമാർ, നിഷാന്ത്, പ്രജിത്ത് എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു.
കോൺഗ്രസ് – യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രതിഷേധ മാർച്ചിനിടെയായിരുന്നു സംഘർഷം അഴിച്ചുവിട്ടത്. കടയ്‌ക്കൽ പ്രദേശത്തെ സ്‌കൂളുകളിൽ നടന്ന സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.പരിക്കേറ്റവരെ കടയ്‌ക്കൽ പ്രാഥമികാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്