കടബാധ്യത തീര്‍ത്ത് കെപിസിസി; എന്‍.എം വിജയന്‍റെ കുടുംബത്തിന് ആധാരം കൈമാറി

SEPTEMBER 25, 2025, 8:34 AM

കല്പറ്റ : വയനാട് ഡിസിസി മുന്‍ ട്രഷറര്‍ എന്‍.എം വിജയന്‍റെ കുടുംബത്തിന് വീടിന്‍റെ ആധാരം കൈമാറി ബത്തേരി അര്‍ബന്‍ ബാങ്ക്. കോണ്‍ഗ്രസ് നേതൃത്വം 58 ലക്ഷത്തിന്‍റെ കടബാധ്യത തീര്‍ത്തതിന് പിന്നാലെയാണ് ആധാരം തിരികെ നൽകിയത്.

കോണ്‍ഗ്രസ് നേതൃത്വം എന്‍.എം.വിജയന്‍റെ കുടുംബവുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം കഴിഞ്ഞ ദിവസമാണ് ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കില്‍ 58.23 ലക്ഷം രൂപ അടച്ച് പാര്‍ട്ടി ബാധ്യത തീര്‍ത്തത്. മകന്‍ വിജേഷും മരുമകള്‍ പത്മജയും ഈവനിങ് ബ്രാഞ്ചിലെത്തി വീടിന്‍റെ ആധാരം കൈപ്പറ്റി.

 പാര്‍ട്ടി വരുത്തിവച്ച കടം ഏറെ വൈകിയാണെങ്കിലും പാര്‍ട്ടി തീര്‍ത്തെന്നും നേരത്തെ ഇക്കാര്യം ചെയ്തിരുന്നെങ്കില്‍ രണ്ട് ജീവനുകള്‍ രക്ഷപ്പെടുമായിരുന്നെന്നും വിജയന്‍റെ മരുമകള്‍ പത്മജ പ്രതികരിച്ചു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam