ഡൽഹി : കോൺഗ്രസ് പുന:സംഘടനാ പട്ടിക എ.ഐ.സി.സി ജനറൽ സെക്രട്ടറിക്ക് കൈമാറി. ജനറൽ സെക്രട്ടറി,വൈസ് പ്രസിഡൻറ്, ട്രഷറർ എന്നിവരടങ്ങുന്ന പട്ടികയാണ് കൈമാറിയത്.
നിലവിലുളള ജനറൽ സെക്രട്ടറിമാരിൽ പകുതിയോളം പേരെ ഒഴിവാക്കി വിശദമായ പരിശോധനക്ക് ശേഷം മൂന്ന് ദിവസത്തിനകംപട്ടിക പ്രഖ്യാപിക്കുമെന്നാണ് നേതൃത്വത്തിൻെറ പ്രതീക്ഷ.
ഇന്നലെ രാത്രിയോടെയാണ് പുന:സംഘടനാ പട്ടിക സംസ്ഥാന നേതൃത്വം കേരളത്തിൻെറ ചുമതലയുളള AICC ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് കൈമാറിയത്. 9 വൈസ് പ്രസിഡൻറുമാർ, 48 ജനറൽ സെക്രട്ടറിമാർ, ട്രഷറർ എന്നിവരടങ്ങുന്നതാണ് പട്ടിക.
കരട് പട്ടികയുമായി AICC ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി , ഹൈക്കമാൻഡിനെ കാണും.അവിടെയാകും അന്തിമ തീരുമാനം.ഇപ്പോൾ കേരളത്തിലുളള സംഘടനാ ചുമതലയുളള AICC ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഡൽഹിയിലെത്തിയ ശേഷമാകും ചർച്ച നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
