കോട്ടയം: പുതുപ്പള്ളി തോട്ടയ്ക്കാട് സ്വദേശിയായ ആദര്‍ശ് (23) കൊല്ലപ്പെട്ട കേസിൽ പൊലീസ്ക സ്റ്റഡിയിലായ മുൻ കൗൺസിലർ വി.കെ.അനിൽ കുമാർ (ടിറ്റോ അനിൽകുമാർ) കോട്ടയം നഗരസഭ 39ാം വാർഡായ ഇല്ലിക്കലിലെ സ്ഥാനാർഥി.
കോൺഗ്രസ് സീറ്റ് നിഷേധിച്ചതോടെ പ്രാദേശിക സിപിഎം നേതാക്കളുമായി അനിൽ കുമാർ ചർച്ച നടത്തിയിരുന്നു എന്നാണ് വിവരം.
എന്നാൽ എൽഡിഎഫിൽനിന്നും സീറ്റ് ലഭിക്കാതെ വന്നതോടെ വിമതനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
കോൺഗ്രസിന്റെ വിമത സ്ഥാനാർഥി ആയാണ് അനിൽ കുമാർ മത്സരിക്കുന്നത്. നഗരസഭ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ എം.പി. സന്തോഷ്കുമാറിന് എതിരെയാണ് അനിലിന്റെ മത്സരം.
അനിൽകുമാറിന് നിലവിൽ കോൺഗ്രസുമായി ബന്ധമില്ലെന്നാണ് നേതാക്കൾ അറിയിച്ചത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമാണ് കൊലപാതക കേസിൽ അനിൽ കുമാർ കസ്റ്റഡിയിലാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
