കൊല്ലം: കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തലച്ചിറ അബ്ദുൾ അസീസ് അസീസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.
മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയാണ് അബ്ദുൾ അസീസ് അസീസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
തലച്ചിറയിൽ നടന്ന റോഡ് ഉദ്ഘാടന വേദിയിൽ ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്ന് അസീസ് ആഹ്വാനം ചെയ്തിരുന്നു.
പാർട്ടി വിരുദ്ധ നടപടിയിൽ അസീസിനോട് ഡിസിസി വിശദീകരണം തേടിയിരുന്നു. മന്ത്രിക്കൊപ്പം പങ്കിട്ട വേദിയിലാണ് അബ്ദുൾ അസീസ് വോട്ട് അഭ്യർത്ഥന നടത്തിയത്. ഗണേഷ് കുമാർ കായ് ഫലമുള്ള മരമാണെന്നും വോട്ട് ചോദിച്ചു വരുന്ന മച്ചി മരങ്ങളെ ജനങ്ങൾ തിരിച്ചറിയണമന്നും അബ്ദുൾ അസീസ് പ്രസംഗത്തിനിടെ തുറന്നടിച്ചിരുന്നു.
പത്തനാപുരം നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട വെട്ടിക്കവ ഗ്രാമപഞ്ചായത്തിലെ തലച്ചിറയിലെ റോഡ് ഉദ്ഘാടന ചടങ്ങായിലായിരുന്നു അദ്ദേഹം മന്ത്രിയെ പുകഴ്ത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
