ഛണ്ഡീഗഢ്: കോൺഗ്രസിനെതിരെ സിപിഐ ജനറൽ സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്.
ഉപ്പുപ്പാക്ക് ഒരാനയുണ്ടായിരുന്നു, അതുകൊണ്ട് കാര്യമില്ല. വലിയ കർത്തവ്യങ്ങൾ നിറവേറ്റാനുള്ള സഖ്യമാണ് ഇൻഡ്യ മുന്നണി. പക്ഷേ ആ സഖ്യത്തിന്റെ ഗൗരവം കോൺഗ്രസിന് അറിയില്ല.
ഇൻഡ്യ സഖ്യത്തിന്റെ ഗൗരവം കോൺഗ്രസിന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അവരിപ്പോഴും ഭൂതകാലത്തിന്റെ പ്രതാപത്തിൽ ജീവിക്കുകയാണെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ശത്രുവിനെ ചെറുക്കാനുള്ള സമരത്തിൽ എല്ലാവരെയും കൂട്ടണം.
അതിൽ കോൺഗ്രസ് വഹിക്കുന്ന പങ്കിനെക്കുറിച്ച് കോൺഗ്രസിനറിയില്ല. അതുകൊണ്ടാണ് കോൺഗ്രസ് മിത്രങ്ങളെ കാണാതെ രാഷ്ട്രീയായ തെറ്റിലേക്ക് പോയത്. ആ തെറ്റുകളാണ് ഹരിയാനയിലും മഹാരാഷ്ട്രയിലും ഡൽഹിയിലും ബിജെപിയെ ജയിപ്പിച്ചത്. ആ തെറ്റ് കോൺഗ്രസ് തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
