മലപ്പുറം: കാര്‍ യാത്രക്കാര്‍ക്ക് നേരെ കോണ്‍ഗ്രസ് സൈബര്‍ പ്രവര്‍ത്തകന്‍ നിസാര്‍ കുമ്പിളയുടെ നേതൃത്വത്തില്‍ ആക്രമണം. നാല് മാസം മുമ്പാണ് ആക്രമണം നടന്നത്.
മലപ്പുറം ചങ്ങരംകുളം വളയംകുളത്ത് വെച്ചാണ് ആക്രമണം നടന്നത്. വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് നിസാര്‍ മര്‍ദിച്ചതെന്ന് ആക്രമണത്തിന് ഇരയായ യുവാക്കള്‍ പറഞ്ഞു.
വാഹനത്തില്‍ പോകുന്ന യുവാക്കളെ തടഞ്ഞുവെക്കുകയും നിസാര്‍ മര്‍ദിക്കുകയുമാണ് ചെയ്തത്.
സംഭവം നടന്ന സമയത്ത് തന്നെ യുവാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. കൊല്ലുമെന്നടക്കം യുവാക്കളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിന് വേണ്ടി സൈബറിടങ്ങളില്‍ ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് നിസാര്‍.
യുവാക്കളുടെ പരാതിയില്‍ ചങ്ങരംകുളം പൊലീസ് നിസാറിനെ പിടികൂടിയിരുന്നു. അറസ്റ്റിന് പിന്നാലെ നിസാറിനെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്