കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച വിവാദം: പ്രതികരണവുമായി സണ്ണി ജോസഫ്

APRIL 27, 2026, 1:26 AM

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയും രമേശ് ചെന്നിത്തലയെക്കുറിച്ചുള്ള പരസ്യവും സംബന്ധിച്ച് പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ നിയന്ത്രണം വേണമെങ്കില്‍ അത് മാധ്യമങ്ങള്‍ക്കാണെന്നും, ചെന്നിത്തലയുടെ പരസ്യം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ആണ് അദ്ദേഹം പ്രതികരിച്ചത്.

മുഖ്യമന്ത്രി ആരെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കുന്ന കാര്യമാണെന്നും, ആ തീരുമാനം എല്ലാവരും അംഗീകരിക്കേണ്ടതാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഇല്ലെന്ന് മന്ത്രി പറയുന്നുവെങ്കിലും ജനങ്ങള്‍ക്ക് പവര്‍കട്ട് അനുഭവമുണ്ടെന്നും സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു. പവര്‍കട്ട് യാഥാര്‍ഥ്യമാണെന്നും, പേരിനോടാണ് സര്‍ക്കാരിന് പ്രശ്‌നമെന്നുമാണ് സണ്ണി ജോസഫിന്റെ പ്രതികരണം.

ഇതിനിടെ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളെതിരെ മുതിര്‍ന്ന നേതാവ് വി.എം. സുധീരനും രംഗത്തെത്തി. ജനം പൊതുവായ തീരുമാനം എടുത്തുകഴിഞ്ഞുവെന്നും കോണ്‍ഗ്രസിന് എല്ലാവരുടെയും വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും, എംഎല്‍എമാരില്‍ നിന്നാണ് സാധാരണയായി മുഖ്യമന്ത്രിയെ തെരഞ്ഞടുക്കുന്നതെന്നും സുധീരന്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam