മലപ്പുറം: കെ ടി ജലീലിനെതിരെ കൂടുതൽ ആരോപണങ്ങളുമായി മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി സിദ്ധീഖ് പന്താവൂർ രംഗത്ത്.
ഭാര്യയ്ക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ മന്ത്രിയായിരിക്കെ ഇടപെട്ടുവെന്നും ചട്ടങ്ങൾ ലംഘിച്ചാണ് സ്ഥാനക്കയറ്റം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.
ജലീലിന്റെ ഭാര്യ എം പി ഫാത്തിമകുട്ടിക്ക് വളാഞ്ചേരി ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രിൻസിപ്പലായി നിയമനം ലഭിച്ചത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് സിദ്ധീഖ് പന്താവൂർ ആരോപിച്ചു. പ്രിൻസിപ്പൽ ആകേണ്ടിയിരുന്നത് വി കെ പ്രീത എന്ന അധ്യാപികയായിരുന്നുവെന്നും ഇത് മറികടന്നാണ് ഫാത്തിമകുട്ടിയെ പ്രിൻസിപ്പലാക്കിയതെന്നും സിദ്ധീഖ് പന്താവൂർ പറഞ്ഞു
'സ്വന്തം രാഷ്ട്രീയ സംശുദ്ധി തെളിയിക്കാൻ മത ഗ്രന്ഥത്തെ ഇടയ്ക്കിടെ ഉപയോഗിക്കുകയാണ് കെടി ജലീൽ. പറയുന്നത് സത്യമാണെങ്കിൽ അത് പറഞ്ഞാൽ മനസിലാവും. അതിന് മതഗ്രന്ഥങ്ങളെ കൂട്ടുപിടിക്കേണ്ട. പറയുന്നത് ജനങ്ങൾ വിശ്വസിക്കാത്തത് കൊണ്ടല്ലേ ആയിരം തവണ സത്യം ചെയ്യേണ്ടി വരുന്നത്. 2016 ൽ വളാഞ്ചേരി ഹയർ സെക്കണ്ടറി സ്‌കൂളിൽ ഭാര്യ ഫാത്തിമക്കുട്ടിക്ക് എച്ച്എസ്എസ് പ്രിൻസിപ്പാളായി സ്ഥാനക്കയറ്റം ലഭിക്കാൻ മന്ത്രിയായിരിക്കെ കെടി ജലീൽ ഇടപെട്ടു.
ചട്ടങ്ങൾ ലംഘിച്ചാണ് ഫാത്തിമക്കുട്ടിക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. അന്നേ ഈ നിയമനത്തിലെ സീനിയോറിറ്റി ലിസ്റ്റ് സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. നിയമന ഉത്തരവിൽ ഫാത്തിമക്കുട്ടിയുടെ പേരിനൊപ്പം കെടി ജലീലിൻ്റെ പേരും ഉണ്ടായിരുന്നു. സർക്കാർ ഉത്തരവിൽ ഇങ്ങനെയൊക്കെ എഴുതാമോ? രാഷ്ട്രീയ സംശുദ്ധിയെ കുറിച്ച് നാടുനീളെ പറയുന്ന കെടി ജലീൽ ജീവിതത്തിൽ അത് പകർത്തുന്നില്ല', എന്നും സിദ്ദീഖ് പന്താവൂർ കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്