പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും എല്‍ഡിഎഫിന് തിരിച്ചടി. കോൺഗ്രസിൽ നിന്ന് കൂറുമാറി സിപിഎം പിന്തുണയോടെ വിജയിച്ച പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു. അഗളി പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുവാണ് രാജിവെച്ചത്. സിപിഎം പിന്തുണയോടെയാണ് യുഡിഎഫ് അംഗമായ മഞ്ജു പഞ്ചായത്ത് പ്രസിഡന്റായത്.
വന്‍ പ്രതിഷേധമാണ് മഞ്ജുവിനെതിരെ അഗളിയില്‍ ഉയര്‍ന്നത്. സിറോ മലബാര്‍ സഭ വൈദികന്‍ ഉള്‍പ്പെടെ മഞ്ജുവിനെതിരെ രംഗത്തെത്തിയിരുന്നു. മഞ്ജുവിനെതിരെ ശക്തമായ നടപടിയിലേക്ക് കോണ്‍ഗ്രസ് കടക്കാന്‍ ഇരിക്കവെയാണ് നടപടി. ഇന്ന് വൈകുന്നേരം വരെ മഞ്ജുവിന് തിരുത്താന്‍ സമയം നല്‍കുമെന്ന് പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്‍ അറിയിച്ചിരുന്നു.
കൂറുമാറ്റം വാർത്തയും വിവാദവുമായതോടെയാണ് തീരുമാനമെന്നാണ് സൂചന. താൻ എന്നും കോൺഗ്രസിന്റെ പ്രവർത്തകയായിരിക്കുമെന്നാണ് രാജി പ്രഖ്യാപിച്ചതിന് പിന്നാലെ മഞ്ജു വ്യക്തമാക്കിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് എൽഡിഎഫ് മെമ്പർമാർ പിന്തുണക്കുക മാത്രമാണ് ചെയ്തതെന്നും കോൺഗ്രസ്സ് പ്രവർത്തകയെന്ന നിലയിൽ ആ പിന്തുണ സ്വീകരിക്കുന്നില്ലെന്നും രാജിവെക്കുകയാണെന്നും മഞ്ജു വ്യക്തമാക്കി.
അഗളി പഞ്ചായത്തിലെ 20-ാം വാര്‍ഡായ ചിന്നപറമ്പില്‍ നിന്നുള്ള യുഡിഎഫ് അംഗമായ മഞ്ജു കൂറുമാറിയത് വലിയ വിവാദമായിരുന്നു. തനിക്ക് പാര്‍ട്ടിയുടെ വിപ്പ് കിട്ടിയില്ല എന്നായിരുന്നു സംഭവത്തില്‍ മഞ്ജുവിന്റെ പ്രതികരണം. കക്ഷി രാഷ്ട്രീയഭേദമില്ലാതെയാണ് തനിക്ക് വോട്ട് ലഭിച്ചതെന്നും മഞ്ജു പറഞ്ഞിരുന്നു.
സംഭവത്തിന് പിന്നാലെ മഞ്ജുവിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
