ചടങ്ങ് 'മെറിറ്റ് മോൺ 2025' എന്ന പേരിൽ
കങ്ങഴ : മുണ്ടത്താനം ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളേജ് പന്ത്രണ്ടാം ക്ലാസ്സിൽ ഉന്നത വിജയം നേടിയവർക്കായി അനുമോദന സമ്മേളനം സംഘടിപ്പിച്ചു.
'മെറിറ്റ് മോൺ 2025' എന്ന പേരിൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ റവ. സിസ്റ്റർ ആൻസി മാത്യു അധ്യക്ഷത വഹിച്ചു. മുണ്ടത്താനം സെന്റ് ആന്റണീസ് പള്ളി വികാരി റവ. ഫാ. സിറിയക് കോട്ടയിൽ മുഖ്യാതിഥിയായിരുന്നു. ലോക്കൽ മാനേജർ റവ.സിസ്റ്റർ അഖില ജോസഫ്, പി.ടി.എ. പ്രസിഡന്റ് സംഗീത ജോസ്, വൈസ് പ്രിൻസിപ്പൽ വർഗീസ് ദേവസി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാ വിജയികൾക്കും സ്‌കൂളിന്റെ ഉപഹാരവും സമ്മാനിച്ചു. തുടർച്ചയായ പതിനാലാം വർഷമാണ് മുണ്ടത്താനം ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതൻ പന്ത്രണ്ടാം ക്ലാസ്സിൽ നൂറ് ശതമാനം വിജയം നേടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില് കൊട്ടിക്കലാശത്തിനിടെ കോണ്ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്