തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാറായിട്ടും പോസ്റ്റൽ ബാലറ്റുകളുടെ മണ്ഡലാടിസ്ഥാനത്തിലുള്ള കൃത്യമായ കണക്കുകൾ പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുവരെ ആകെ കണക്ക് മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.
ഇൻഡക്സ് കാർഡിൽ വിശദമായ കണക്ക് ലഭ്യമാകുമെന്നാണ് കമ്മീഷന്റെ വിശദീകരണം. എന്നാൽ ഇൻഡക്സ് കാർഡ് പ്രസിദ്ധീകരിക്കുക ഫലപ്രഖ്യാപനത്തിന് ദിവസങ്ങൾ കഴിഞ്ഞായിരിക്കും.
ഇതിനിടെ, പോളിങ് ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ അവസരം ലഭിക്കാത്ത സംഭവത്തിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചുമതലയിൽ ഉണ്ടായിരുന്ന 20,000ത്തിലധികം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് കോടതി ചോദ്യം ഉയർത്തിയത്. വോട്ടെടുപ്പ് പ്രക്രിയയിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കു വോട്ട് ചെയ്യാനുള്ള അവസരം എങ്ങനെ നഷ്ടപ്പെട്ടു എന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
