കോട്ടയം: തലയോലപ്പറമ്പ് വരിക്കാംകുന്ന് പള്ളിയിലെ സംഘർഷത്തിൽ 11പേർക്കെതിരെ കേസെടുത്ത് പോലീസ്. സംഘർഷം നടത്തിയവർ വൈദികന് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്.
ഫാദർ ജോൺ തോട്ടുപുറം നൽകിയ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് എറണാകുളം-അങ്കമാലി അതിരൂപതിയിൽപെട്ട വരിക്കാംകുന്ന് പളളിയിൽ ഇടവക വിശ്വാസികൾ പരസ്പരം ഏറ്റുമുട്ടിയത്.
കുർബാനയ്ക്കിടെ വിമത വിഭാഗം പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് ഫാദർ ജോൺ തോട്ടുപുറത്തിന് നേരെ ആക്രമണമുണ്ടായത്. തുടർന്ന് വിശ്വാസികൾ പരസ്പരം ഏറ്റുമുട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്