കൊച്ചി: കൊച്ചി മെട്രോ അങ്കമാലി വരെ നീട്ടുന്നതിനുള്ള നടപടികൾ കെഎംആർഎൽ ആരംഭിച്ചു. പുതിയ മെട്രോ പാത അങ്കമാലിയിലേക്ക് നീട്ടുന്നതിനുള്ള പദ്ധതി രേഖ തയ്യാറാക്കുന്നതിനുള്ള ടെൻഡറുകൾ ക്ഷണിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ യാത്രക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന ഒരു മെട്രോ വികസിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയാണിത്. നിലവിൽ, കൊച്ചി മെട്രോയുടെ ദൈര്‍ഘ്യം ആലുവ വരെയാണ്.
18 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള പാത എന്നതാണ് അങ്കമാലിയിലേക്ക് മെട്രോ വികസിപ്പിക്കുമ്പോഴുളള കെഎംആര്‍എലിന്‍റെ പ്രാഥമിക പദ്ധതി. നെടുമ്പാശേരി വിമാനത്താവളത്തിലേക്കുളള മെട്രോ ഭൂഗര്‍ഭ പാത എന്ന നിലയില്‍ വിഭാവനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ഫെബ്രുവരി 10 മുതല്‍ 17 വരെയാണ് ഡിപിആറിനുളള ടെന്‍ഡര്‍ സമര്‍പ്പിക്കാനുളള സമയ പരിധി. പത്തൊമ്പതിന് ടെന്‍ഡര്‍ തുറക്കും. ആറു മാസത്തിനകം ഡിപിആര്‍ സമര്‍പ്പിക്കണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്