തിരുവനന്തപുരം: വട്ടിയൂർക്കാവ് തൊഴുവൻകോട് ആരിക്കോണം കടവിൽ 18കാരൻ പുഴയിൽ ചാടി മരിച്ചതായി റിപ്പോർട്ട്. വാരിക്കോണം സ്വദേശി ബാലുവാണ് മരിച്ചത്. രാത്രി 10 മണിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്.
സുഹൃത്തുക്കൾക്കൊപ്പമാണ് ബാലു കടവിലേയ്ക്ക് എത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ബാലു എന്തിനാണ് പുഴയിലേയ്ക്ക് എടുത്തുചാടിയതെന്ന കാര്യം ഇതുവരെ വ്യക്തമല്ല. സ്കൂബ ഡൈവേഴ്സ് അടങ്ങുന്ന ഒരു സംഘം പുഴയിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്