തൃശൂർ: തൃശൂർ പെരിഞ്ഞനം മൂന്നുപീടികയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ പെരിഞ്ഞനം കപ്പൽ പള്ളിക്കടുത്ത് ഒരു വീട്ടിൽ വെച്ചാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കയ്പമംഗലം ചളിങ്ങാട് സ്വദേശി വൈപ്പിൻകാട്ടിൽ അജ്മാലിനാ(26)ണ് വെട്ടേറ്റത്.
തലയിലും കയ്യിലും വെട്ടേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജ്മലിന് നേരെ മുളക്പൊടി എറിഞ്ഞ ശേഷമാണ് വെട്ടിപ്പരിക്കേൽപ്പിച്ചിട്ടുള്ളതെന്നാണ് പുറത്തു വരുന്ന വിവരം. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാപ്പ നിയമപ്രകാരം റിമാൻഡിൽ ആയിരുന്ന അജ്മൽ ഈയിടെയാണ് ജാമ്യത്തിൽ ഇറങ്ങിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്