തിരുവനന്തപുരം: ഒളിമ്പിക്‌സിലോ ദേശീയ ഗെയിംസിലോ മത്സര ഇനങ്ങളല്ലാത്ത പുരുഷ ബോഡിബിൽഡിംഗ് മത്സരങ്ങളിലെ വിജയികളെ ആംഡ് പോലീസ് ഇൻസ്‌പെക്ടർമാരായി നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനം വിവാദത്തിൽ.
ചട്ടങ്ങളിൽ ഇളവ് വരുത്തി സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ചാണ് നിയമം നടപ്പിലാക്കുന്നത്. അന്താരാഷ്ട്ര, ദേശീയ തലങ്ങളിൽ മെഡൽ നേടിയ കായികതാരങ്ങൾ നിയമനത്തിനായി കാത്തിരിക്കുമ്പോഴാണ് നിയമവിരുദ്ധ നിയമനം.
ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കാണ് സ്പോര്‍ട്സ് ക്വാട്ടയിൽ പൊലിസിൽ നിയമനം നൽകുന്നത്.
ഇത് മറികടന്നാണ് അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ വിജയിച്ച ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വയ്ക്കും നിയമനം നൽകാനുള്ള മന്ത്രിസഭാ തിരുമാനം.
ദേശീയ അന്തർ ദേശീയ തലത്തിൽ രണ്ടുപേരുമുണ്ടാക്കിയ നേട്ടവും കുടുംബ പശ്ചാത്തലത്തവും പരിഗണിച്ചെന്നാണ് നിയമനം നൽകുന്നവെന്നാണ് ഉത്തരവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്