കോഴിക്കോട്: കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജങ്ഷനിലെ വെള്ളക്കെട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സ്വിഗ്ഗി തൊഴിലാളിയാണ് മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുന്ന വഴി വെള്ളക്കെട്ടിൽ വീണതാകാമെന്നാണ് സൂചന
റോഡിൽ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം കുഴിക്ക് ചുറ്റും ബലമില്ലാത്ത ഒരു ചെറിയ ബാരിക്കേഡ് മാത്രമാണ് ഉണ്ടായിരുന്നത്.
എന്നാൽ സ്ഥലത്ത് മുൻപും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് അപകടകാരണമെന്നുമാണ് നാട്ടുകാരുടെ പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്