തിരുവനന്തപുരം: വാട്ടർ ടാങ്കിൽ വെള്ളമുണ്ടോയെന്ന് നോക്കാൻ ടെറസിൽ കയറിയ ഗൃഹനാഥന് കാൽതെറ്റിവീണ് ദാരുണാന്ത്യം. വെള്ളനാടിന് സമീപം കുളക്കോട്ട് സ്വദേശി രാജേന്ദ്രൻ നായർ (56) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ദാരുണമായ അപകടം ഉണ്ടായത്. ചുമട്ടുതൊഴിലാളിയായ രാജേന്ദ്രൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം മുകളിലുള്ള വാട്ടർ ടാങ്കിൽ വെള്ളം ഉണ്ടോ എന്ന് നോക്കാൻ കയറിയപ്പോഴാണ് അപകടം ഉണ്ടായത്.
ടെറസിന് പാർശ്വഭിത്തിയില്ലായിരുന്നതിനാൽ കാൽവഴുതി വീണ് അപകടമുണ്ടാവുകയായിരുന്നു. ഭാര്യ ലതാകുമാരിയും മകൻ രാഹുലും പുറത്തുപോയിരുന്ന സമയത്താണ് അപകടം നടന്നത്. മകൾ രാധു വീട്ടിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ മകളാണ് രാജേന്ദ്രനെ അവശനിലയിൽ കണ്ടത്. തുടർന്ന് മകളുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ രാജേന്ദ്രനെ വെള്ളനാട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്