സി ജെ റോയ്‌യുടെ ഡയറിയിൽ ആത്മഹത്യ കുറിപ്പിന് സമാനമായ വിവരങ്ങൾ

FEBRUARY 1, 2026, 10:20 PM

 ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഡയറി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു, ഈ ഡയറിയിൽ നിന്ന് നിർണ്ണായക വിവരങ്ങൾ കണ്ടെത്തി എന്നാണ് സൂചന. 

 സി ജെ റോയ്‌യുടെ ഡയറിയിൽ ആത്മഹത്യ കുറിപ്പിന് സമാനമായ വിവരങ്ങളാണ് ഉള്ളതെന്നാണ് വിവരം.  ആത്മഹത്യ ചെയ്യാനായി റോയ് നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായാണ് സൂചന.  

താനൊരു 'എക്‌സ്ട്രീം സ്റ്റെപ്' എടുക്കുകയാണെന്നും ക്ഷമിക്കണമെന്നും പറയുന്ന വൈകാരികമായ കുറിപ്പിൽ, വ്യക്തിപരവും തൊഴിൽപരവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും വിവരങ്ങളുമുണ്ടെന്നാണ് വിവരം. 

vachakam
vachakam
vachakam

 കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വിദേശ സംരംഭങ്ങളിൽനിന്ന് തിരിച്ചടി നേരിട്ടുവെന്നും കുറേകാലമായി കൂടെ ഉള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും കമ്പനിയെ എങ്ങനെ ആര് നയിക്കണമെന്നും കുറിപ്പിൽ ഉണ്ടെന്നാണ് വിവരം. പണം നൽകാനുള്ളവരുടെ വിവരവും കുറിപ്പിലുണ്ട്.

 അന്വേഷണ സംഘം കുറിപ്പുകൾ പരിശോധിച്ച് വരികയാണ്. കുറിപ്പിലെ സാമ്പത്തിക, ബിസിനസ് സംബന്ധിയായ പരാമർശങ്ങൾ തുടർ അന്വേഷണങ്ങൾക്ക് സഹായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

 ജനുവരി 30നാണ് സി ജെ റോയ് ബെംഗളൂരുവിലെ സ്വന്തം സ്ഥാപനത്തിൽ ജീവനൊടുക്കിയത്. 57കാരനായ റോയ് ഓഫീസ് മുറിക്കുള്ളിൽ കയറി സ്വന്തം നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഈ സമയം ഓഫീസിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കാബിനിൽ ചില ഡോക്യുമെന്റുകൾ ഉണ്ടെന്നും അതെടുത്ത് വരാമെന്നും ആദായനികുതി ഉദ്യോഗസ്ഥരോട് പറഞ്ഞ് റോയ് അകത്തേക്ക് പോയി. മിനിറ്റുകൾക്കുളളിൽ ഉദ്യോഗസ്ഥർ വെടിയൊച്ചയാണ് കേട്ടത്. ആദായനികുതി വകുപ്പിന്റെ സമ്മർദമാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ഉയർന്ന ആരോപണം എന്നാൽ ഇത് ഉദ്യേഗസ്ഥർ തള്ളിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam