ബംഗളൂരു: പ്രമുഖ വ്യവസായി സിജെ റോയിയുടെ മരണത്തിന് ഉത്തരവാദി ഐടി ഉദ്യോഗസ്ഥരാണെന്ന ആരോപണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്.ലീഗല്‍ അഡൈ്വസര്‍ പ്രകാശ് ആണ് ആദായനികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്തെത്തിയത്. കേരളത്തില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയതെന്നും ഇവര്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും പ്രകാശ് പറഞ്ഞു.
ബംഗളൂരു അശോക് നഗറിലെ കോണ്‍ഫിഡന്റ് പെന്റഗണ്‍ എന്ന കോര്‍പറേറ്റ് ഓഫീസില്‍ ഇന്‍കം ടാക്‌സ് (ഐ ടി) ഉദ്യോഗസ്ഥര്‍ പരിശോധന നടത്തവെയാണ് സിജെ റോയ് ആത്മഹത്യ ചെയ്തത്.
വെള്ളി രാവിലെ പത്ത് മണിക്ക് ശേഷമാണ് കൊച്ചിയില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ കോര്‍പറേറ്റ് ഓഫീസില്‍ എത്തിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഉച്ചയ്ക്ക് ശേഷം ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സെന്‍ട്രല്‍ ബംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിന് സമീപമുള്ള കോര്‍പറേറ്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തി.
തുടര്‍ന്ന് ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ അവ എടുത്ത് നല്‍കാമെന്ന് പറഞ്ഞ് മുറിയിലേക്ക് പോയി. അവിടെ വെച്ച് കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. നെഞ്ചിലാണ് വെടിവെച്ചത്. ഉടന്‍ തന്നെ എച്ച്എസ്ആര്‍ ലേഔട്ടിലെ നാരായണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ നേരത്തെയും ഐ ടി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് ബംഗളൂരുവില്‍ പരിശോധന നടത്താന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സി ജെ റോയ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പരിശോധനകള്‍ക്ക് കോടതി സ്റ്റേ അനുവദിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം കോടതി സ്റ്റേ പിന്‍വലിച്ചിരുന്നു. ഇതിന് ശേഷമാണ് വീണ്ടും പരിശോധനകള്‍ ആരംഭിച്ചത്.
വെടിവെച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. അതേസമയം, ഐ ടി ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
