പത്തനംതിട്ട: ശബരിമല ദ്വാരപാലക ശില്‍പ്പവിവാദത്തിനിടെ എസ്പിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ അധ്യക്ഷൻ വിജയ് ഇന്ദുചൂഡന്‍. എസ്പിക്ക് പരാതി നല്‍കിയതിന് പുറമെ പമ്പ പൊലീസ് സ്റ്റേഷനിലും വിജയ് ഇന്ദുചൂഡന്‍ പരാതി നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. സ്വര്‍ണപ്പാളി എങ്ങനെ ചെമ്പുപാളി ആയി, സ്വര്‍ണപ്പാളി എങ്ങനെ ശബരിമലയ്ക്ക് പുറത്തുപോയി എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും പരാതിയിലൂടെ ആവശ്യപ്പെടുന്നു.
ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുക്കല്‍ പുരോഗമിക്കുകയാണ്. ദേവസ്വം ബോർഡ് ആസ്ഥാനത്തെ ദേവസ്വം വിജിലൻസ് ഓഫീസിൽ വെച്ചാണ് മൊഴിയെടുപ്പ്. മൊഴിയെടുക്കുന്നതിനായി ദേവസ്വം വിജിലൻസ് ഉണ്ണികൃഷ്ണൻ പോറ്റിയോട് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. എസ് പി സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്