കോഴിക്കോട്: കുപ്പിവെള്ളത്തില്‍ നിന്നും ചത്ത പല്ലിയെ ലഭിച്ചതായി പരാതി.കോഴിക്കോട് അത്തോളി സ്വദേശി റിഷി റസാഖാണ് പരാതിയുമായി രംഗത്തെത്തിയത്. നന്മണ്ടയിലെ ബേക്കറിയില്‍ നിന്നും വാങ്ങിയ കുപ്പി വെള്ളത്തിലാണ് ചത്ത പല്ലിയെ കണ്ടതായി പരാതി ഉയർന്നത്.
യാത്രക്കിടെ റിഷി റസാഖും കുടുംബവും ബേക്കറിയില്‍ നിന്നും വെള്ളം വാങ്ങിയിരുന്നു. ആദ്യം റിഷി റസാഖാണ് വെള്ളം കുടിച്ചത്. ശേഷം അഞ്ചുവയസ്സുള്ള കുട്ടിക്ക് നല്‍കാന്‍ ഒരുങ്ങവെ വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെടുകയായിരുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് കുപ്പിയുടെ അടിഭാഗത്തായി പല്ലിയെ ചത്തനിലയില്‍ കണ്ടതെന്ന് റിഷി പറയുന്നു.
Heaven Cool എന്ന ബ്രാൻ്റഡ് കുപ്പി വെള്ളത്തിലാണ് ചത്ത പല്ലിയെ കണ്ടെത്തിയതെന്ന് ഇദ്ദേഹം പറയുന്നു.സംഭവത്തിന് പിന്നാലെ റിഷി റസാഖ് ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ആരോഗ്യ വകുപ്പില്‍ പരാതി നല്‍കുമെന്ന് യുവാവ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
