കോട്ടയം: കോട്ടയം കുറിച്ചിയിൽ വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് സ്വർണം കവർന്നതായി പരാതി. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
കുറിച്ചി സാമിക്കവലയിൽ അന്നമ്മ(80)യുടെ വള മോഷണം പോയതായാണ് പരാതി. അന്നമ്മയുടെ മക്കൾ പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം.
തിരികെ എത്തിയപ്പോൾ കൈയിൽ മുറിവേറ്റ അന്നമ്മയെയാണ് കണ്ടത്. രാവിലെ വീട്ടിലെത്തിയ മോഷ്ടാവ് ഇവരെ അടിച്ചു വീഴ്ത്തി വള കവരുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
