കൊല്ലം:ശബരിമലയ്ക്ക് പിന്നാലെ കൊല്ലത്തും സ്വർണപ്പാളി വിവാദം. ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണക്കൊടിമരം ക്ലാവുപിടിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് പുറത്തു വരുന്ന ഗുരുതര ആരോപണം. പരാതി നൽകി 10 വർഷമായിട്ടും യാതൊരു നടപടിയും ദേവസ്വം ബോർഡ് എടുത്തിട്ടില്ലെന്നും സ്വർണക്കൊടിമരം ക്ലാവ് പിടിച്ചതിലും ദേവസ്വം ബോർഡിന് മറുപടി ഇല്ലെന്നും പരാതിയിൽ പറയുന്നു.
അതേസമയം ആറ് കിലോ സ്വർണം ഉപയോഗിച്ച് പണിത കൊടിമരം 3 മാസം കൊണ്ട് കറുത്ത് പോവുകയായിരുന്നു. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ അഴിമതി കണ്ടെത്തിരിന്നു. അന്വേഷണത്തിൻ്റെ ഭാഗമായി ദേവസ്വം ബോർഡ് കൊണ്ടുപോയ കൊടിമരത്തിലെ സ്വർണപ്പാളികൾ ദേവസ്വം ബോർഡ് തിരിച്ചു തരുന്നില്ലെന്ന് ദേവസ്വം ഉപദേശക സമിതി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്