തൃശൂർ: കുന്നംകുളം പൊലീസിന് എതിരെ വീണ്ടും മർദന പരാതി. പള്ളിപ്പെരുന്നാൾ ദിവസം റോഡരികിൽ നിന്നിരുന്ന യുവാക്കളെ അകാരണമായി മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. കുന്നംകുളം സ്വദേശി ജിൻസനെയാണ് പോലീസ് മർദിച്ചത്. ഇത് ചോദ്യം ചെയ്തതോടെ ലാത്തി കൊണ്ട് ദേഹത്ത് കുത്തി പരിക്കേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്.
അതേസമയം ഇയാളെ കസ്റ്റഡിയിലെടുക്കാൻ ജീപ്പിൽ കയറ്റുകയും നാട്ടുകാർ ചുറ്റും കൂടി പൊലീസിനെ ചോദ്യം ചെയ്തതോടെയാണ് ജീപ്പിൽ നിന്ന് ഇറക്കിവിട്ടത് എന്നുമാണ് ലഭിക്കുന്ന റിപ്പോർട്ട്. എസ്ഐ വൈശാഖ് ഉൾപ്പെടെയുള്ള പൊലീസുകാർ മർദിച്ചു എന്നാണ് ജിൻസൻ പറയുന്നത്. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ജിൻസൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
