പത്തനംതിട്ട: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി. ഹൈക്കോടതി അഭിഭാഷകനായ കുളത്തൂർ ജയ്സിങ്ങാണ് പരാതി സമർപ്പിച്ചത്. അറസ്റ്റ് നടത്തിയതിന് ശേഷമാണ് കേസിൽ പ്രതിയാക്കിയതെന്നും, കേസ് രേഖകൾ മജിസ്ട്രേറ്റ് ഗൗരവമായി പരിശോധിച്ചില്ലെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.
അതേസമയം രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിക്കപ്പെടാതിരിക്കാൻ രഹസ്യ നീക്കങ്ങൾ നടത്തിയെന്ന ആരോപണവും പരാതിയിൽ ഉന്നയിക്കുന്നു. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കാനുള്ള പൗരന്റെ അവകാശം തടയുന്ന രീതിയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്നും, നിയമപരമായ നടപടിക്രമങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും അഭിഭാഷകൻ പരാതിയിൽ ചൂണ്ടിക്കാട്ടി. ആദ്യം റിമാൻഡ്, പിന്നീട് പ്രതിഭാഗത്തിന്റെ വാദം എന്ന മജിസ്ട്രേറ്റുമാരുടെ സമീപനം പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ഇതിനിടെ, മൂന്നാമത്തെ ബലാത്സംഗക്കേസിൽ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ ജില്ലാ സെഷൻസ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം. ഇതിന് മുമ്പ് തിരുവല്ല മജിസ്ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
