കൽപ്പറ്റ: വോട്ടുപിടിക്കാൻ വയനാട് തോൽപ്പെട്ടിയിൽ മദ്യം വിതരണം ചെയ്തതായി പരാതി.
കഴിഞ്ഞ രാത്രി നെടുന്തന ഉന്നതിയിൽ സിപിഎം പ്രവർത്തകർ മദ്യം വിതരണം ചെയ്യാൻ ശ്രമിച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
പൊലീസെത്തി പിടികൂടിയ 3 സിപിഎം പ്രവർത്തകരെ മറ്റ് പ്രവർത്തകർ ചേർന്ന് മോചിപ്പിച്ചെന്നും പരാതിയുണ്ട്.
സംഘർഷാവസ്ഥ ഉണ്ടായതോടെ പൊലീസ് സ്ഥലത്തെത്തി.കസ്റ്റഡിയിലെടുത്ത മൂന്ന് പ്രവർത്തകരെ സിപിഎം തടഞ്ഞു. നിലവിൽ കനത്ത പൊലീസ് സുരക്ഷയാണ് പ്രദേശത്തുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
