കണ്ണൂർ: പട്ടാന്നൂർ യു.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ പുറംഭാഗത്താണ് മർദനമേറ്റതെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
ബോർഡിൽ എഴുതിയത് വേഗത്തിൽ പകർത്തി എഴുതിയില്ലെന്ന കാരണത്താലാണ് അധ്യാപകൻ കുട്ടിയെ മർദിച്ചതെന്ന് രക്ഷിതാക്കൾ പരാതിയിൽ പറയുന്നു.
പരിക്കേറ്റ കുട്ടിയെ ചികിത്സിച്ച ഡോക്ടറാണ് സംഭവത്തെക്കുറിച്ച് ചൈൽഡ് ലൈനിനെ അറിയിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത് വിവരങ്ങൾ ശേഖരിച്ചു.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
