തൊടുപുഴ: അധ്യാപകന്‍ ഏഴാം ക്ലാസുകാരനെ മര്‍ദ്ദിച്ചതായി പരാതി.
വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് ചൂരല്‍ കൊണ്ട് അടിച്ചുവെന്നും മുട്ടില്‍ നിര്‍ത്തിച്ച് കാലില്‍ ചവിട്ടിയെന്നുമാണ് കുട്ടി പരാതിയില്‍ പറയുന്നത്. ഇടുക്കി അണക്കര സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.
വിദ്യാര്‍ത്ഥി വണ്ടന്‍മേട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വണ്ടന്‍മേട് പൊലീസ് അന്വേഷണം ആരംഭിച്ചു.
സഹപാഠികളുടെ മൊഴിയെടുക്കാനാണ് തീരുമാനം. ശരീരമാസകലം വേദനയാണെന്നും കമ്പ് കൊണ്ട് അടിച്ചുവെന്നും കുട്ടി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
