തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ യുവതിയുടെ പരാതിയില്‍ അന്വേഷണച്ചുമതല റൂറല്‍ എസ്പിക്ക്. എസ്പി കെ എസ് സുദര്‍ശനാണ് അന്വേഷണച്ചുമതല.
അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. പുതിയ എഫ് ഐ ആര്‍ ആയിരിക്കും രജിസ്റ്റർ ചെയ്യുക. പഴയ കേസിന് പുറമെയാണിത്. പരാതിയിൽ പറയുന്ന മൊഴികളിൽ വകുപ്പുകൾ ചുമത്തും.
ഉടൻ എഫ് ഐ ആര്‍ ആർ രജിസ്റ്റർ ചെയ്യാനാണ് എഡിജിപിയുടെ നിർദേശം. എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
ഇന്ന് വൈകുന്നേരത്തോടെയാണ് യുവതി തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നു. മൊഴിയെടുപ്പ് റൂറൽ എസ്പിയുടെ ഓഫീസിൽ വെച്ച് നാളെ കോടതിയില്‍ രഹസ്യ മൊഴിയെടുക്കാൻ അപേക്ഷ നല്‍കും. ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
