കാസർകോട് : കാഞ്ഞങ്ങാട് പൊലീസുകാരൻ ഭാര്യ മാതാവിനെയും സഹോദരന്റെ ഭാര്യയെയും മർദിച്ചുവെന്ന് പരാതി.
പെരിങ്ങോം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സതീശനെതിരാണ് പരാതി.
പരിക്കേറ്റ ഭാര്യ മാതാവ് പ്രമീള, സഹോദരന്റെ ഭാര്യ ധന്യ എന്നിവർ ചികിത്സയിലാണ്. കുടുംബ പ്രശ്‌നമാണ് മർദനത്തിന് പിന്നിൽ. ഇന്നലെ വൈകീട്ടാണ് സംഭവം.
സതീശന്റെ വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കെ കുഞ്ഞിനെ കാണുന്നതിനായാണ് ഇദ്ദേഹം ഭാര്യവീട്ടിലെത്തിയിരുന്നു.
എന്നാൽ ഈ സമയം ഭാര്യക്കൊപ്പം കുട്ടി പുറത്തുപോയതായിരുന്നു. ഇക്കാര്യം സതീശനെ ഭാര്യാമാതാവ് അറിയിച്ചതോടെ പ്രകോപിതനായി. തനിക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോകണമെന്ന് പറഞ്ഞ് ആദ്യം ബഹളം വെച്ച സതീശൻ ഇവരെ മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
