അങ്കമാലി സഹകരണ അര്‍ബൻ ബാങ്കിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി

JANUARY 4, 2024, 7:23 AM

 കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഒരു സഹകരണ ബാങ്ക് തട്ടിപ്പ് പരാതി ഉയർന്നുവരുന്നു. എറണാകുളം അങ്കമാലി സഹകരണ അര്‍ബൻ ബാങ്കിൽ കോടികളുടെ തട്ടിപ്പെന്നാണ് പരാതി. പരാതിയില്‍ സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി. 

വ്യാജ ലോണിന്‍റെ മറവില്‍ ഭരണസമിതിയും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കോടികളുടെ തട്ടിപ്പ് നടത്തിയതെന്നാരോപിച്ച് നിക്ഷേപകരും ലോണെടുക്കാതെ ബാധ്യതയിലായവരും രംഗത്തെത്തി. വായ്പ്പയെടുക്കാതെ ബാധ്യതയിലായവര്‍ മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. 

വായ്പ എടുക്കാത്തവർ‌ക്ക് പോലും ലക്ഷങ്ങളുടെ ബാധ്യത ഉണ്ടെന്ന പേരിൽ ഇതിനോടകം നോട്ടീസ് ലഭിച്ചു. 20 വർഷം മുൻപുണ്ടായ ഒരു അപകടത്തിൽ അരക്ക് താഴെ തളർന്ന് കിടപ്പിലാണ് പീച്ചാനിക്കാട് സ്വദേശിയായ പ്രവീൺ. 

vachakam
vachakam
vachakam

അങ്കമാലി സഹകരണ അര്‍ബൻ ബാങ്ക് ഇതിന് മുൻപ് കാണാത്ത പ്രവീണിന് വായ്പ്പയെടുത്ത 25 ലക്ഷം രൂപ ഉടൻ അടക്കണമെന്ന് കാണിച്ച് ബാങ്കിൽ നിന്നും പ്രവീണിന് നോട്ടിസ് ലഭിച്ചു.  

പ്രവീണിന് മാത്രമല്ല 400 ലധികം ആളുകൾക്ക് ഇതുപോലെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും ഇത് വരെ ബാങ്കിൽ പോകുകയോ ലോണിന് അപേക്ഷിക്കാത്തവരോ ആണ്. 

വ്യാജ ഒപ്പും രേഖകളുമായി കോൺഗ്രസ് ഭരണ സമിതിയും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഈ തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം.   ബാങ്ക് പ്രസിഡന്റായിരുന്ന പി ടി പോളിനെ രണ്ട് മാസം മുമ്പ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam