എൻഎസ്എസുമായോ എസ്എൻഡിപിയുമായോ തർക്കമില്ല, സാമുദായിക സംഘടനകൾക്ക് എന്ത് നിലപാട് വേണമെങ്കിലും സ്വീകരിക്കാം : വി.ഡി സതീശൻ

SEPTEMBER 26, 2025, 1:16 AM

 കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന് ഭൂരിപക്ഷ പ്രീണനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 

ബിജെപിക്കും വർഗീയ ശക്തികൾക്കും ഇടാം നൽകുകയാണ് സിപിഎം. കപട ഭക്തി പരിവേഷക്കരെ ജനങളുടെ മുന്നിൽ തുറന്നുകാട്ടും. സർക്കാരിനോടാണ് പ്രതിപക്ഷത്തിന് ചോദ്യമുള്ളതെന്നും സതീശൻ കൂട്ടിച്ചേർത്തു.  

എൻഎസ്എസ് അടക്കമുള്ള സാമുദായിക സംഘടനകൾക്ക് എന്ത് നിലപാട് വേണമെങ്കിലും സ്വീകരിക്കാമെന്നും അതിൽ യുഡിഎഫിന് പരിഭവമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.   

vachakam
vachakam
vachakam

 എൻഎസ്എസുമായോ എസ്എൻഡിപിയുമായോ തർക്കമില്ല. സിപിഎം ലീഗിന്റെ പിന്നാലെ എത്ര തവണ നടന്നു. ലീഗ് മതേതര പാർട്ടി ആണെന്ന് എത്ര തവണ പറഞ്ഞു.

ലീഗിന്റെ മതേതര നിലപാടിന് എതിരായി നിന്നവരാണ് ഐഎൻഎൽ. ഐഎൻഎല്ലിനെ കക്ഷത്ത് വച്ചിട്ടാണ് ഗോവിന്ദൻ ഞങ്ങളെ മതേതരത്വം പഠിപ്പിക്കുന്നതെന്നും വേറെ പണി നോക്കിയാൽ മതിയെന്നും സതീശൻ വ്യക്തമാക്കി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam