തിരുവനന്തപുരം: വരുന്ന മെയ് മുതൽ വിഴിഞ്ഞത്ത് വാണിജ്യ കപ്പലുകൾ എത്തിത്തുടങ്ങും. ഒക്ടോബറിൽ ആദ്യ കപ്പൽ എത്തിയതിന് പിന്നാലെ ക്രെയിനുകളുമായി നാല് കപ്പലുകള്‍ കൂടി തീരമണിഞ്ഞിരുന്നു.
നിലവിൽ 15 ക്രെയിനുകളാണ് തുറമുഖത്തുള്ളത്. മാർച്ചോടെ 17 ക്രെയിനുകള്‍ കൂടിയെത്തും. നിർമാണം സമയബന്ധിതമായി മുന്നോട്ട് പോകുന്നെന്നാണ് മന്ത്രി വിഎൻ വാസവന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തിയത്.
വിഴിഞ്ഞത്തെ പുലിമൂട്ട് നിർമ്മാണം പൂർണ്ണതോതിൽ അടുത്തമാസം തീർക്കും. അദാനിക്കുള്ള വിജിഎഫ് ഉടൻ കൊടുക്കും.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള സഹായം തുടരുമെന്നും ലത്തീൻ സഭയുമായി തർക്കത്തനില്ലെന്നും വി എൻ വാസവൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്