ബൈക്ക് പോസ്റ്റിലേക്ക് ഇടിച്ചുകയറി, വൈക്കത്ത്   വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

NOVEMBER 4, 2025, 1:52 AM

കോട്ടയം: കോട്ടയം വൈക്കത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വൈക്കം സ്വദേശിയായ മുഹമ്മദ് ഇർഫാനാണ് മരിച്ചത്. 

ഇർഫാൻ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തിൻറെ പിന്നിൽ ഇടിയ്ക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ പോസ്റ്റിൽ ഇടിച്ചാണ് നിന്നത്.

പൂത്തോട്ടയിലെ കോളേജിലേക്ക് പോകും വഴി രാവിലെയാണ് അപകടമുണ്ടായത്. 

vachakam
vachakam
vachakam

റോഡിലേക്ക് തെറിച്ച് വീണ ഇർഫാൻറെ തലയ്ക്ക് അഴത്തിൽ മുറിവേറ്റു. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.   പൂത്തോട്ട കോളേജിലെ ബിഎസ്‍സി സൈബർ ഫൊറൻസിക് വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് ഇർഫാൻ.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam