ഓണം കഴിഞ്ഞതോടെ വെളിച്ചെണ്ണ വില ഉയരുന്നു. കിലോയ്ക്ക് 390 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് ഇപ്പോള്‍ 420 രൂപയാണ് വില.തമിഴ്നാട്ടില്‍ നിന്നുള്ള കൊപ്ര വരവ് കുറഞ്ഞതാണ് വീണ്ടും വില ഉയരാനുള്ള കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
ഓണക്കാലത്ത് വില വർധനവ് നേരിടാൻ സർക്കാർ നടപടികൾ സ്വീകരിച്ചതോടെ വെളിച്ചെണ്ണ വിലക്കുറവിൽ ലഭ്യമായിരുന്നു. സപ്ലൈകോ വഴി 457 രൂപ വിലയുള്ള കേര വെളിച്ചെണ്ണ 429 രൂപയക്ക് ലഭ്യമാക്കി. 349 രൂപയായിരുന്ന ശബരിയുടെ ഒരുലിറ്റർ സബ്‌സിഡി വെളിച്ചെണ്ണ 339 രൂപയായും സബ്സിഡിയിതര ശബരി വെളിച്ചെണ്ണ 429 രൂപയിൽനിന്ന് 389 രൂപയായും കുറച്ചിരുന്നു.ഓണം പ്രമാണിച്ച് നാട്ടിൻപുറങ്ങളിൽ തേങ്ങയിടീൽ ആരംഭിച്ചതോടെ പച്ചത്തേങ്ങയുടെ ലഭ്യത ഉയർന്നിരുന്നു. പാലക്കാട് നിന്ന് ഉൾപ്പെടെ പച്ചത്തേങ്ങ വൻതോതിൽ മാർക്കറ്റിൽ എത്തി. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ തേങ്ങ ഉത്പാദനം വർദ്ധിച്ചതും വെളിച്ചെണ്ണ വില കുറയാൻ കാരണമായി.
എന്നാൽ ഒരിടവേളയ്ക്ക് ശേഷം വെളിച്ചെണ്ണ വില ഉയരുകയാണ്. നവരാത്രി, ദീപാവലി ആഘോഷങ്ങളെ മുന്‍നിര്‍ത്തി തമിഴ്നാട്ടില്‍ കൊപ്ര സ്റ്റോക്ക് ചെയ്യാന്‍ ആരംഭിച്ചതാണ് തിരിച്ചടിയായത്. ഇതോടെ കേരളത്തിലേക്കുള്ള കൊപ്രയുടെ കയറ്റുമതി കഴിഞ്ഞ ഒരാഴ്ചയായി ഭാഗികമായി നിർത്തിവച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
